ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മികച്ച സഹകാരികളെ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, എം.കെ. ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി രമേശന്‍, രാധാ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ആര്‍. നാരായണന്‍കുട്ടി, വൈസ് പ്രസിഡന്റ് എം.എ. ജോണ്‍സണ്‍, സെക്രട്ടറി നിഷ ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 10 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കൂടുതല്‍ സൗകര്യപ്രദവും സ്‌ട്രോങ് റൂം സംവിധാനവുമുള്ള കെട്ടിടത്തിലേക്കാണ് മാറി പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. നെല്ലായി സെന്ററിലെ വേണ്ടര്‍ മഠം കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെല്ലായിലുള്ള പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
