പുതുക്കാട് ചാക്കോച്ചിറ സ്വദേശി കുറുമാലി കരുവാന്‍ വീട്ടില്‍ 54 വയസുള്ള രാജനാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചെങ്ങാലൂര്‍ റോഡില്‍ നിന്നും ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ രാജന്‍ ജോലിയ്ക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് ദേശീയപാതയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരുക്കേറ്റു
