കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം കൊടകര പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ. സി.ഡി. സിബി, ലത ഷാജു, പ്രനീല ഗിരീശന്‍, ഷിനി ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു






