ഫാദര്‍ പോള്‍ പൂവ്വത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.ഡി. പൈലോത്, ദേശീയ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഹജ്ര നസ്രിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫാദര്‍ ജിയോ ആലനോലിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, ദര്‍ശന കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി, ട്രഷറര്‍ ടോണി തോമസ്, സെക്രട്ടറി ലിജോ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയരാജ് വാര്യര്‍ അവതാരകനായ ഔസേപ്പച്ചന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി മൗനം സ്വരമായ് സംഗീത സന്ധ്യ അരങ്ങേറി.
വരന്തരപ്പിള്ളി ദര്‍ശന കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ദര്‍ശന സമാദരണ അവാര്‍ഡ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന് സമര്‍പ്പിച്ചു
