nctv news pudukkad

nctv news logo
nctv news logo

ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ വേലൂപ്പാടം സ്വദേശിനി അറസ്റ്റില്‍

nctv news

ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രീയാണ് അറസ്റ്റിലായത്. തിരുവില്വാമലയില്‍ ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതില്‍ പണം നിക്ഷേപിച്ചാല്‍ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2022 ജനുവരി 28ന് പുത്തന്‍ചിറ സ്വദേശിയില്‍ നിന്ന് വീട്ടിലെത്തി 10 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂര്‍ ഈസ്റ്റ്, പാലക്കാട് കോട്ടായി പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒമ്പത് തട്ടിപ്പ് കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *