ആശാരിക്കുടിയില്‍ ജോര്‍ജ്കുട്ടി, മാളിയേക്കല്‍ വീട്ടില്‍ ഷാജു, വടക്കാഞ്ചേരി വീട്ടില്‍ സാജന്‍, നെടിയാനിക്കുടിയില്‍ വില്‍സന്‍ എന്നിവര്‍ക്കും ഒരു വഴിയാത്രക്കാരനുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോര്‍ജുകുട്ടിയുടെ പറമ്പിലെ മരത്തിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിയിരുന്നത്. ജോര്‍ജ്കുട്ടിയെയും പറമ്പില്‍ പണിക്കുവന്ന ഷാജുവിനെയും തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു
മരോട്ടിച്ചാലില്‍ തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരുക്കേറ്റു
