2 കോടി 8 ലക്ഷം രൂപയും 1 കോടി 93 ലക്ഷം രൂപയുമാണ് രണ്ടു മേഖലകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നത്. കൃഷിക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1 കോടി 5 ലക്ഷം രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെ 22,2140657 രൂപ വരവും 22,0030549 രൂപ ചെലവും 21,10108 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തില്‍ പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
റോഡ് വികസനത്തിനും പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അവതരിപ്പിച്ചു
