ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ് അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. കാഴ്ച പരിമിതര്‍ക്കുള്ള ലോക ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സാന്ദ്ര ഡേവീസിനെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.എക്‌സ്. റോയ് തോമസ,് പ്രധാന അധ്യാപിക സിനി എം. കുര്യാക്കോസ്, ഒ എസ് എ പ്രസിഡന്റ് ഡേവിസ് വറീത്, പിടിഎ വൈസ് പ്രസിഡന്റ് എന്‍.എസ്. ശാലിനി, വിരമിക്കുന്ന അധ്യാപിക എം. ലളിതാംബിക, എം പി ടി എ പ്രസിഡന്റ് ലൂസി സാമുവല്‍, എല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക പി.എ. മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു
