പറപ്പൂക്കര ചങ്ങരംകോത പീച്ചിരിക്കല്‍ നാരായണന്‍ കര്‍ത്താവ് അന്തരിച്ചു
പറപ്പൂക്കര പിവിഎസ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും കുറുമാലിക്കാവ് ക്ഷേത്രം ഉള്‍പ്പടെ എട്ട് ക്ഷേത്രങ്ങളുടെ ഊരാളനുമായ ചങ്ങരംകോത പീച്ചിരിക്കല്‍ നാരായണന്‍ കര്‍ത്താവ് അന്തരിച്ചു. 97 വയസായിരുന്നു. സംസ്‌കാരം നടത്തി. പറപ്പൂക്കര എ.യു.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക എം. സൗദാമിനിയാണ് ഭാര്യ. എം. ശ്രീകുമാര്‍, ഡോ. എം. ശ്രീലത, എം. ശ്രീനിവാസ് എന്നിവര്‍ മക്കളും സ്വപ്‌ന, സിനി, പരേതനായ ഡോ. കെ.എം. രമേഷ് ചന്ദ്രബാബു എന്നിവര്‍ മരുമക്കളുമാണ്.