കോടാലി അന്നാംപാടം ചെതലന്‍ വീട്ടില്‍ ദേവസിക്കുട്ടിയുടെ മകന്‍ സണ്ണി ബാബുവാണ് (48) മരിച്ചത്. പോളണ്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ ഡ്യൂട്ടിയുടെ ഭാഗമായി ജര്‍മനിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. ഭാര്യ: നിത. മക്കള്‍: ക്രിസ്റ്റീന്‍സ് തെരേസ്, കെവിന്‍, കരോലിന്‍.