പുതുക്കാട് താലൂക്കാശുപത്രി മുന്‍ സൂപ്രണ്ടും കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. ബിനോജ് ജോര്‍ജ് മാത്യു (46) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നടക്കും. മണ്ണാര്‍ക്കാട് മാരത്തണില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു മരണം.