അത്യാധുനിക രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മ്മിച്ച വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഭൂരേഖ തഹസില്‍ദാര്‍ ആന്റോ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ചാലക്കുടി തഹസില്‍ദാര്‍ കെ.സി. ജേക്കബ് കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗം, റവന്യൂ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന നാല് സബ്കമ്മിറ്റികളും രൂപീകരിച്ചു. ഒക്ടോബര്‍ 27 ന് മന്ത്രി കെ. രാജന്‍ വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വില്ലേജ് ഓഫീസുകളുടെയും പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന വില്ലേജ് ഓഫീസുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും വേദിയില്‍ വെച്ച് നടക്കും. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് .പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സന്നിഹിതരാകും.
വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം സംഘാടകസമിതി രൂപീകരിച്ചു
