വയോജന കമ്മീഷനും മുതിര്‍ന്ന പൗരന്മാരും എന്ന വിഷയത്തില്‍ പുതുക്കാട് നടന്ന സെമിനാര്‍ വിമല കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷനായി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സെലീന മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, ജോസ് കോട്ടപ്പറമ്പില്‍, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, പി. ശിവദാസന്‍, കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന വയോജന കമ്മീഷന്‍ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ വയോജനങ്ങള്‍ക്കായി നിയമ സഹായ വേദി രൂപീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സെമിനാര്‍ ആവശ്യപ്പെട്ടു
