. പാലപ്പിള്ളിയില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, വൈസ് ക്യാപ്റ്റന്‍ പി.എം. നിക്‌സന്‍, മാനേജര്‍ ഷീല ജോര്‍ജ് എന്നിവര്‍ പതാക ഏറ്റുവാങ്ങി. എം.എ. ജോയ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.കെ ശേഖരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. ഗോപി, വി.കെ. വിനീഷ്
വി.ആര്‍. സുരേഷ്, പാലപ്പിള്ളി ലോക്കല്‍ സെക്രട്ടറി കെ.കെ. രവി
എന്നിവര്‍ പ്രസംഗിച്ചു. പുലിക്കണ്ണിയില്‍ നിന്നാരംഭിച്ച ജാഥ വൈകിട്ട് വെള്ളിക്കുളങ്ങരയില്‍ സമാപിച്ചു. ജാഥ ഞായറാഴ്ച രാവിലെ മൂന്നുമുറിയില്‍ നിന്നാരംഭിച്ച് തൊട്ടിപ്പാളില്‍ സമാപിക്കും.
സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി
