ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം ശീവേലി എഴുന്നള്ളിപ്പ്, പൊങ്കാല സമര്‍പ്പണം എന്നിവ നടന്നു. തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗജരാജന്‍ ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി. പോറാത്ത് മാരാത്ത് ചന്ദ്രശേഖര മാരാര്‍ മേളത്തിനു നേതൃത്വം നല്‍കി. പ്രസാദം ഊട്ടും ഒരുക്കിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശന്‍, അംഗം എം.ബി. മുരളീധരന്‍, കമ്മിഷണര്‍ സി. അനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്താ, സെക്രട്ടറി പി. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു. കിടപ്പുരോഗികളായ വര്‍ക്ക് പ്രസാദ ഊട്ടു ഭക്ഷണം വീട്ടില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കമായി.