ചിറ്റിശേരി ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകം, മലര്‍നിവേദ്യം, ചാന്താട്ടം ചടങ്ങുകള്‍ ഉണ്ടായിരുന്നു. പാണ്ടിമേള അകമ്പടിയില്‍ കാഴ്ച ശീവേലി നടത്തി. പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ പ്രാമാണികനായ പഞ്ചവാദ്യവും കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരി മേളവും ഉണ്ടായിരുന്നു. എഴുന്നള്ളിപ്പില്‍ അഞ്ച് ഗജവീരന്മാര്‍ അണിനിരന്നു. നിരവധിയാളുകളാണ് മേളം ആസ്വദിക്കാനും ഉത്സവചടങ്ങളില്‍ പങ്കെടുക്കുവാനായും എത്തിയത്.
ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ആഘോഷിച്ചു
