ക്ഷേത്രത്തിന്റെ ആല്‍മരച്ചുവട്ടിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശില്‍പത്തിന്റെ പ്രദര്‍ശനമൊരുക്കിയത്. പുതുക്കാട് കണ്ണംപുത്തൂര്‍ സ്വദേശി കിഴക്കുംമുറി സജീവനാണ് ഈ ഉദ്യമത്തിന്റെ ശില്‍പി. തെച്ചികോട്ട്കാവ് രാമചന്ദ്രനും സാരഥികളായ രാമേട്ടനേയും കടുക്കനേയും മരത്തടിയിലാണ് കൊത്തിയെടുത്തിരിക്കുന്നത്. മേളവും ഗജവീരന്മാരെയും കാണാനെത്തിയവര്‍ക്ക് ഒരു പുതുക്കാഴ്ചയായിരുന്നു ഇത്. കുംഭഭരണി മഹോത്സവത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സാന്നിധ്യം കൊമ്പന്റെ ഫാന്‍സിനും അഭിമാനമായി. കുറുമാലിക്കാവ് ഭഗവതി ക്ഷേത്ര മൈതാനിയില്‍ എത്തിയവര്‍ കണ്ടും കേട്ടും ആല്‍മരച്ചുവട്ടിലേക്ക് എത്തി ഒരു നോക്ക് തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാന്‍. ശില്‍പി സജീവനെയും കാഴ്ചക്കാര്‍ അഭിനന്ദിച്ചാണ് മടങ്ങിയത്. ബിജെപി പുതുക്കാട് മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ സജീവനെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ജിബിന്‍ പുതുപ്പുള്ളി, രാംദാസ് നെല്ലായി, രജത് നാരായണന്‍ എന്നിവരും സന്നിഹിതരായിരുന്നു.
കുറുമാലിക്കാവ് കുംഭഭരണി മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് വ്യത്യസ്തക്കാഴ്ചയായി ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശില്‍പം
