ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ചശീവേലി എന്നിവ നടന്നു. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍ മാരാരും പ്രാമാണിത്വം വഹിച്ചു. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. രാത്രി പ്രധാന ചടങ്ങായ നന്തിക്കര മുല്ലക്കല്‍ പറയന്റെ പന്തല്‍ വരവും തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും ക്ഷേത്രത്തിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷം
കൊടകര ഉണ്ണിയും സംഘവും അവതരിപ്പിച്ച തായമ്പക, പുറത്തേക്കെഴുന്നള്ളിപ്പ്എന്നിവയും ഉണ്ടായിരുന്നു.
ജില്ലയിലെ പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ആഘോഷിച്ചു
