ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം നിജി വത്സന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കി. മുരിയാട് എ യു പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുബി
നേതൃത്വം നല്‍കി. ആനന്ദപുരം ഗവ. യുപി സ്‌കൂളില്‍ നടന്ന പരിപാടി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും പഞ്ചായത്തംഗവുമായ എ.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍.പി. ബീന, പിടിഎ പ്രസിഡന്റ് ഷീബ എന്നിവര്‍ പ്രസംഗിച്ചു.
പുല്ലൂര്‍ എസ് എന്‍ ബി എസ് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് വികസന കാര്യസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നിഖിത അനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മിനി നേതൃത്വം നല്‍കി.
തുവന്‍ കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം റോസ്മി ജയേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ജര്‍മിയ നേതൃത്വം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക്കും പേപ്പറുകളും വേര്‍തിരിച്ച് ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമായാണ് സ്‌കൂളുകളിലേക്ക് കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ ഇടാന്‍ ഒരു ഇടം എന്ന പേരില്‍ പഞ്ചായത്തിന്റെ 20 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സെമിനാറുകള്‍ക്ക് സ്‌കൂളുകളില്‍ തുടക്കം കുറിച്ചു. സ്‌കൂള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നു വന്ന കുട്ടികളുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു മാലിന്യ ശേഖരണവും ശുചിത്വ സെമിനാറും എന്ന ആശയം