നാടകപ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലിന് പുരസ്‌കാരം
സിപിഎം നേതാവായിരുന്ന വി.ആര്‍. ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ വി.ആര്‍. ദാമോദരന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് നാടകപ്രവര്‍ത്തകനും വല്ലച്ചിറ നാടക ദ്വീപിന്റെ മുഖ്യ സംഘാടകനുമായ ശശിധരന്‍ നടുവില്‍ അര്‍ഹനായി. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. വ്യാഴാഴ്ച ചെറുവാളില്‍ നടക്കുന്ന വി.ആര്‍. അനുസ്മരണ പരിപാടിയില്‍ വെച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പുരസ്‌കാരം സമര്‍പ്പിക്കും.