കല്ലൂര്‍ ഭരത സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30), ഭരത കളപ്പുരയില്‍ വീട്ടില്‍ ഷെറിന്‍ (32) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റിബിനില്‍ നിന്നും 4.85 ഗ്രാമും ഷെറിനില്‍ നിന്നും 12 ഗ്രാം എംഡിഎംഎ യുമാണ് കണ്ടെത്തിയത്. സ്റ്റിബിനെ ഒല്ലൂരില്‍ നിന്നും ഷെറിനെ തൃക്കൂര്‍ മതിക്കുന്ന് പരിസരത്ത് നിന്നുമാണ് പിടികൂടിയത്.
എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
