മുതിര്‍ന്ന ഇലത്താള കലാകാരന്‍ കൊടകര തെക്കേടത്ത് നാരായണന്‍ നായര്‍ (87) അന്തരിച്ചു. ആറ് പതിറ്റാണ്ടിലധികം കേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാനിധ്യമായിരുന്നു. വാർദ്ധക്യാവശതയെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനിദാസന്‍, വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി, നാടക കലാകാരന്‍ മനോജ് കാവില്‍ എന്നിവര്‍ മക്കളാണ്.