nctv news pudukkad

പൂക്കോട് പിഷാരം താഴം റോഡ് കാഞ്ഞിരത്തോട് പാലം നാടിന് സമര്‍പ്പിച്ചു

palam inuagrartion

 മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്. കര്‍ഷകരുടെയും പിഷാരം ഭാഗത്തെ 50 ഓളം കുടുംബങ്ങളുടെയും ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് കൃഷിക്കും കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിക്കാനും ഒരുപാട് ഉപകാരമാകുന്നതാണ് ഈ പദ്ധതി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. ചന്ദ്രന്‍, പഞ്ചായത്തംഗം ജിഷ്മ രഞ്ജിത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.ജെ. ജിന്‍സി, പി.കെ. വിനോദ,് പി.കെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *