അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ഗീത ജയന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീബ ശ്രീധരന്‍, എന്‍.പി.അഭിലാഷ്.,ശാന്തി ബാബു, ,ചിത്ര സുരാജ്, ഷൈബി സജി, ഷാന്റോ കൈതാരത്ത്, സുമിത ഗിരി, കെ.എസ്. സൂരജ്, എം.എസ്. സുമേഷ്, ബിന്ദു മനോജ്കുമാര്‍, ഷൈനി ബാബു, ജിഷ ഹരിദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു
