മുന്‍പ് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും വാഹനങ്ങളില്‍ കച്ചവടം തുടരുന്നതാണ് ഒഴിപ്പിച്ചത്. ആമ്പല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ പോളിടെക്‌നിക് വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. അടുത്തദിവസം മുതല്‍ വഴിയോര കച്ചവടം നടത്തുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗം സനല്‍ മഞ്ഞളി, പൊലീസ് എസ്എച്ച്ഒ യു. സുനില്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്തുള്ള അനധികൃത പാര്‍ക്കിങ്ങിനും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
ആമ്പല്ലൂരിലെ അനധികൃത തെരുവോര കച്ചവടം അളഗപ്പനഗർ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു
