nctv news pudukkad

nctv news logo
nctv news logo

 നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേ ഓവര്‍ ബ്രിഡ്ജിന് സമീപം ഇനി മാലിന്യമല്ല പകരം ചെണ്ടുമല്ലി പൂക്കും

poo krishi

മാലിന്യപൂരിതമായിരുന്ന ഇടങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓരങ്ങളിലാകെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലിത്തൈകള്‍ നട്ടു. 500 തൈകളാണ് നട്ടത്. മാലിന്യമുക്തവും  സൗന്ദര്യപൂര്‍ണ്ണവുമായ പാതയോരങ്ങളാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 650ഓളം മീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ടം നടപ്പിലാക്കും. തുടര്‍ന്ന് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നാലര കിലോമീറ്ററോളം ദേശീയപാതയോരങ്ങളിലായി പദ്ധതി വികസിപ്പിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.  മാലിന്യം തള്ളുന്നത് തടയുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പാതയോരങ്ങളില്‍ ഇരുമ്പ് വേലിയും സ്ഥാപിച്ചു. പാലിയേക്കര ദേശീയപാതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് തൈ നട്ടു കൊണ്ട് ഉദ്ഘാടനും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ബി. സജിന്‍, കെ.വി. ഷാജു, ഭദ്ര മനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത, കില ഫാക്കല്‍റ്റി വിദ്യാധരന്‍, ധന്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, കൃഷി ഓഫീസര്‍ എം.സി. രേഷ്മ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചിത്വ പ്രവര്‍ത്തകര്‍, മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *