ലോക ക്ലാസ്സിക്കുകളിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള കാര്യക്ടര്‍ പരേഡ്, എഴുത്തുകാരും കുട്ടികളുമായുള്ള സംവാദം എന്നിവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യൂജിന്‍ പ്രിന്‍സ്, ഇംഗ്ലീഷ് അധ്യാപിക വി.ഒ. മിനി, ക്ലെവിന്‍ ക്ലമന്റ്, അമൃത, അന്ന ലിഥിയ വര്‍ഗ്ഗീസ് ടി.എസ്. മാളവിക, ആഗ്‌നറ്റ് മരിയ ബിജു എന്നിവര്‍ സന്നിഹിതരായി. സര്‍ഗ്ഗ സംവാദത്തില്‍ എഴുത്തുകാരായ വി.ദിലീപ്, രാധികസനോജ്, മഹേഷ്ബാബു, ഷീല ജയന്‍ ചലച്ചിത്രകാരന്‍ ഫേവര്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.