മകന്‍ അനക്‌സ് ജോസിന്റെ വിവാഹ സല്‍ക്കാര വേദിയില്‍വെച്ച് മോഹനന്റെ വീടിന്റെ താക്കോല്‍ കൈമാറി. സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗമായ ജോസ് നേരത്തേ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്ക് പിന്തുണയായി ആറുപേര്‍ക്കായി 27 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അമേരിക്കയില്‍ ഗവേഷകനായ അനക്‌സ് കുട്ടനെല്ലൂര്‍ സ്വദേശി എല്‍സ റോസിനെയാണ് വിവാഹം ചെയ്തത്. കൂലിപ്പണിക്കാരനായ മോഹനനും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം താമസ യോഗ്യമല്ലാത്ത തകര്‍ന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. രണ്ട് മുറിയും അടുക്കളയും വരാന്തയുമുള്ള കോണ്‍ക്രീറ്റ് വീടാണ് ജോസ് പണിത് നല്‍കുന്നത്.