2016 ലാണ് കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുമുതല്‍ ഇന്നുവരെ നടന്ന പരിശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കം മറുഭാഗത്ത് ഇരുവഴികളായിപ്പിരിഞ്ഞുപോകുന്ന വനപാത. ഇരുന്നൂറു മീറ്ററോളം ദൂരമുള്ള വനത്തിലൂടെയുള്ള വഴി വനംവകുപ്പ് വിട്ടു നല്കിയതിനു ശേഷം ടാറിംഗിന് ഒരുക്കമായി മെറ്റലിംഗ് നടത്തിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ മെറ്റല്‍ ഇളകി യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ്.മറുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.