nctv news pudukkad

nctv news logo
nctv news logo

video news

kaacherikadavu palam

കച്ചേരിക്കടവ് പാലം കടന്നുപോകുന്നവരുടെ ദുരിത യാത്രക്ക് ഇനിയും അറുതിയായില്ല. ആറു വര്‍ഷത്തോളമായ യാത്രാ ദുരിതം ഒരു മഴക്കാലം കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പൊതുജനം

2016 ലാണ് കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുമുതല്‍ ഇന്നുവരെ നടന്ന പരിശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കം മറുഭാഗത്ത് ഇരുവഴികളായിപ്പിരിഞ്ഞുപോകുന്ന വനപാത. ഇരുന്നൂറു മീറ്ററോളം ദൂരമുള്ള വനത്തിലൂടെയുള്ള വഴി വനംവകുപ്പ് വിട്ടു നല്കിയതിനു ശേഷം ടാറിംഗിന് ഒരുക്കമായി മെറ്റലിംഗ് നടത്തിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ മെറ്റല്‍ ഇളകി യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ്.മറുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.

TREE ISSUE

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം

 80 വര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിന്റെ ശിഖരങ്ങളാണ് ഇറിഗേഷന്‍ അധികൃതരുടെ അറിവോടെ പൂര്‍ണമായി വെട്ടിനീക്കിയത്. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടില്‍ നില്‍ക്കുന്ന ഈ മാവിനെ  കരിമ്പ് മാവ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.  ആളൂര്‍ പഞ്ചായത്തിലെ ജൈവ വൈവിധ്യപരിപാലന സമിതി  അപൂര്‍വ്വ ഇനമായി പരിഗണിച്ച്‌സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തിയ ഈ മാവിന്റെ ശിഖരങ്ങള്‍  പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നാണ് ഇറിഗേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍  മുറിച്ചുമാറ്റിയത്.  പഞ്ചായത്തിന്റെയോ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് ശിഖരങ്ങള്‍ വെട്ടി നീക്കിയതെന്ന് പറയുന്നു.  നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് …

ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം Read More »

pensioners

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പറപ്പൂക്കര പഞ്ചായത്ത് യൂണിറ്റ് 31-ാമത് വാര്‍ഷിക പൊതുയോഗം നെടുമ്പാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു

കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് പി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോയ് മണ്ടകത്ത്, യൂണിറ്റ് സെക്രട്ടറി കെ. ഹരിദാസന്‍, യൂണിറ്റ് ട്രഷറര്‍ കെ.കെ. സത്യന്‍, ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാന്‍, ജില്ലാ കമ്മിറ്റിയംഗം ടി.വി. മോഹന്‍, യൂണിറ്റ് കമ്മിറ്റിയംഗം വി.എ. കുഞ്ഞിക്കുട്ടന്‍, ബ്ലോക്ക് വനിതാ കണ്‍വീനര്‍ ടി.എന്‍. ഷെര്‍ളി, യൂണിറ്റ് കമ്മിറ്റിയംഗം കെ.എസ്. അര്‍ഷാദ്, ബ്ലോക്ക് ജോ. സെക്രട്ടറി വി.എ. കുട്ടന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് കൈലാസനാഥന്‍, കമ്മിറ്റിയംഗം സുലേഖ എന്നിവര്‍ പ്രസംഗിച്ചു.

vallur adivasi

പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന്‍ മലയന്‍ വീട്ടില്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്.

ഇരുവര്‍ക്കും കൈക്ക് പരിക്കേറ്റതിനാല്‍ തൊട്ടടുത്തുള്ള വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് എത്തിയത്. എന്നാല്‍ ഒന്നരയോടെ ആശുപത്രിയിലെത്തിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തന്റെ പരിശോധന സമയം കഴിഞ്ഞെന്നും ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് പുറത്തേക്ക് പോവുകയാണ് ഉണ്ടായതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ വൈഷ്ണവ് പറഞ്ഞു.ഏറെ നേരം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിലും മോശമായി പെരുമാറിയതിനുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ …

പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന്‍ മലയന്‍ വീട്ടില്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്. Read More »

കേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ

Top 25 must visit places in Kerala including tourism, industrial, honeymoon destinations. Kerala, a state on India’s tropical Malabar Coast, has nearly 600 km of Arabian Sea shoreline. It’s known for its palm-lined beaches and backwaters, a network of canals. Inland are the Western Ghats, mountains whose slopes support tea, coffee and spice plantations as …

കേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ Read More »

KODAKARA NCTV NEWS

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസ് ആക്കി മാറ്റി. സമ്പൂര്‍ണ്ണ ഇഓഫീസ് പ്രഖ്യാപനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് …

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര Read More »