nctv news pudukkad

nctv news logo
nctv news logo

right

കേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ

Top 25 must visit places in Kerala including tourism, industrial, honeymoon destinations. Kerala, a state on India’s tropical Malabar Coast, has nearly 600 km of Arabian Sea shoreline. It’s known for its palm-lined beaches and backwaters, a network of canals. Inland are the Western Ghats, mountains whose slopes support tea, coffee and spice plantations as …

കേരളത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട 25 സ്ഥലങ്ങൾ Read More »

ജി വി പ്രകാശ് കുമാറിന്റെ നായികയായി അനശ്വര രാജൻ തമിഴില്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് യുവ നടി അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. അനശ്വര രാജൻ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ്. ഒരു തമിഴ് ചിത്രത്തില്‍ അനശ്വര രാജൻ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത …

ജി വി പ്രകാശ് കുമാറിന്റെ നായികയായി അനശ്വര രാജൻ തമിഴില്‍ Read More »

ഹിമാലയൻ യാത്രയുടെ വീഡിയോ പങ്കുവെച്ച് വരദ

മിനിസ്‌ക്രീനിൽ മുഖം കാണിച്ചു തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് വന്നപ്പോൾ താരത്തിനുണ്ടായ ഗുണം ഒട്ടേറെ ആരാധകരെ സമ്പാദിക്കാനായി എന്നതാണ്. ഇപ്പോൾ സീരിയലിൽ സജീവമല്ലെങ്കിലും പുതിയ ഭക്ഷണങ്ങളും, യാത്ര വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് വരദ പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം തന്നെ സജീവമായ താരം സ്വന്തം യുട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. വരദയുടെ ഹിമാലയൻ യാത്ര വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതലുള്ള …

ഹിമാലയൻ യാത്രയുടെ വീഡിയോ പങ്കുവെച്ച് വരദ Read More »

‘ആദ്യാവസാനം ത്രില്ലടിപ്പിച്ചു’; ‘കൂമനെ’ക്കുറിച്ച് ഷാജി കൈലാസ്

റിലീസ് ചെയ്‍തതിനു ശേഷമുള്ള ആദ്യ ദിനങ്ങളില്‍ തന്നെ മൌത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് മലയാളത്തില്‍ എത്തി. ആ ലിസ്റ്റിലേക്ക് പുതുതായി എത്തിയ ചിത്രമാണ് ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‍ത കൂമന്‍. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനത്തിനു ശേഷം മികച്ച അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ചിത്രം തന്നെ ആദ്യാവസാനം ത്രില്ലടിപ്പിച്ചുവെന്ന് പറയുന്നു അദ്ദേഹം. …

‘ആദ്യാവസാനം ത്രില്ലടിപ്പിച്ചു’; ‘കൂമനെ’ക്കുറിച്ച് ഷാജി കൈലാസ് Read More »

‘രഞ്ജിതമേ ഹിറ്റ്’, ‘വരിശി’നായി അനിരുദ്ധ് രവിചന്ദര്‍ ഗാനമാലപിക്കുമെന്ന് റിപ്പോര്‍ട്ട്

വിജയ് നായകനായ ചിത്രം ‘വരിശി’ലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെയായിരുന്നു ‘രഞ്‍ജിതമേ’ എന്ന ഗാനം പാടിയത്. ‘വരിശി’ലെ ഗാനം ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ പുതിയൊരു ഗാനത്തിന്റെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്. ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി ഒരു ഗാനം ആലപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്‍മിക മന്ദാന ആണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ …

‘രഞ്ജിതമേ ഹിറ്റ്’, ‘വരിശി’നായി അനിരുദ്ധ് രവിചന്ദര്‍ ഗാനമാലപിക്കുമെന്ന് റിപ്പോര്‍ട്ട് Read More »

nctv news

പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു.

കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ചാണ് ചെളിയും മാലിന്യങ്ങളും ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് വീതികുറഞ്ഞ ബണ്ട് റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും ഇടമില്ലെന്നാണ് ആക്ഷേപം. തുലാവര്‍ഷം ശക്തിയായാല്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യവും ചെളിയും വീണ്ടും കനാലിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കനാല്‍ ശുചീകരണത്തിലെ അശ്രദ്ധമൂലം വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പുകള്‍ പൊട്ടുന്നതും പതിവായി. കനാലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും തകരാറിലായി കുടിവെള്ളം …

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു. Read More »

nctv-news

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം

അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ പോറ്റിവളര്‍ത്തുന്ന താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇവിടെ. തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  നാട്ടുകാര്‍ നട്ടം തിരിയുകയാണ്. അടുത്ത ദിവസങ്ങളിലായി കോമ്പാറക്കാരന്‍ ജോസ് ഭാര്യ സെലിന വളര്‍ത്തുന്ന 22  താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. പ്രദേശത്ത് താറാവിനെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ജോസ് പറയുന്നു. തെരുവുനായയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കൂട്ടമായി വന്ന് ഇവ ആക്രോശിക്കുന്നതും പതിവാണ്. ഇതിനെതിരെ അധികൃതര്‍ …

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം
Read More »

nctv news

നവംബര്‍ 1 കേരള പിറവി:

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. …

നവംബര്‍ 1 കേരള പിറവി: Read More »

‘വാത്തി’ക്കായി ധനുഷ് എഴുതിയ പ്രണയഗാനം, റിലീസ് അപ്‍ഡേറ്റുമായി ജി വി പ്രകാശ് കുമാര്‍

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’യിലെ ഗാനത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പ്രണയഗാനം ധനുഷ് ആണ് എഴുതിയിരിക്കുന്നത്. ധനുഷ് എഴുതിയ ഗാനം നവംബര്‍ 10ന് പുറത്തുവിടുമെന്നാണ് പുതിയ വാര്‍ത്ത. സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാറാണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ …

‘വാത്തി’ക്കായി ധനുഷ് എഴുതിയ പ്രണയഗാനം, റിലീസ് അപ്‍ഡേറ്റുമായി ജി വി പ്രകാശ് കുമാര്‍ Read More »

മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

നന്ദിപുലം മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടില്‍

പോഷണ മാസാചരണത്തിന്റെ ഭാഗമായി ആനപ്പാന്തം ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത്, ഐസിഡിഎസ് കേന്ദ്രം, മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ശാസ്താംപൂവം ആനപ്പാന്തം ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. വര്‍ഷ ക്യാമ്പില്‍ നേതൃത്വം നല്‍കി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.എച്ച്. രജിക, അംഗനവാടി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിനായി സംഘടിപ്പിച്ച കലാമേള ചിറക് 2022ന്റെ ഉദ്ഘാടനം ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി. ഗായകന്‍ ശോഭു ആലത്തൂര്‍ മുഖ്യാതിഥിയായി. എം.കെ. ഷൈലജ, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, എന്‍.എം. പുഷ്പകരന്‍, ബീന സുരേന്ദ്രന്‍, കവിത സുനില്‍, ജി. സബിത, കെ. ഹേമ, സുധീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നൃത്തം, ഗാനം, ലളിതഗാനം, പ്രച്ഛന്ന വേഷം, കവിതാലാപനം, ചിത്രരചന, ചെസ്സ് തുടങ്ങീ മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നാല്പതോളം പേര്‍ പങ്കെടുത്തു.

വെള്ളിക്കുളങ്ങര തിരുക്കുടുംബ ദേവാലയത്തില്‍ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. തോമസ് തടത്തിമാക്കല്‍ മുഖ്യകാര്‍മികനായി. ഫാ. റോബി വളപ്പില സഹകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ പോള്‍ ഈയനം സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിലും നേര്‍ച്ച ഊട്ടിലും ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ കുരിയന്‍ ആക്കല്‍, കൈക്കാരന്മാരായ  വര്‍ഗീസ് കാവുങ്കല്‍, ജോസ് തീതായി, ബൈജു തുലാപറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി

കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ഊട്ട് ആശീര്‍വാദത്തിന് വികാരി ഫാ. ജോളി ചിറമ്മല്‍ കാര്‍മ്മികനായി. ആഘോഷമായ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കുത്തൂര്‍ കാര്‍മികനായി. ഫാ. സജി വട്ടക്കുഴി സഹകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ജപമാല മാസാചരണ സമാപനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോളി ചിറമ്മല്‍, പോള്‍ വട്ടക്കുഴി, ലിജോ തേക്കാനത്ത്, ജോവിന്‍സ് എക്കാടന്‍, ജോസ് കാവിട്ടി, പോള്‍ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി

ആലേങ്ങാട് മുതല്‍ വെള്ളാനിക്കോട് വരെയുള്ള റോഡിനിരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പുല്ലും പാഴ്‌ചെടികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

ആമ്പല്ലൂര്‍ കള്ളായി റൂട്ടില്‍ ആലേങ്ങാടു വരെ റോഡിനിരുവശവും പുല്ലു വെട്ടി വൃത്തിയാക്കിയിരുന്നു. എന്നാല്‍ ആലേങ്ങാടു മുതല്‍ വെള്ളാനിക്കോടു വരെയുള്ള ഭാഗത്തെ പുല്ലു വെട്ടുന്നതിന് അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാടുകള്‍ മൂലം ഇതുവഴി കാല്‍നടയാത്ര സാധ്യമല്ലാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ അമിത വേഗതയില്‍ പാഞ്ഞുവരുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് ഇതുവഴി നടന്നു പോകുന്നത്. റോഡരികിലെ പുല്ലിനടിയില്‍ ഇഴജന്തുക്കളെ കാണാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് വൃത്തിയാക്കുന്നതിന് വകുപ്പുതലത്തില്‍ ഫണ്ടുണ്ടായിരിക്കേ റോഡിരുവശത്തും കാടു പിടിച്ചു വളരുന്ന പുല്ലും പാഴ്‌ചെടികളും …

ആലേങ്ങാട് മുതല്‍ വെള്ളാനിക്കോട് വരെയുള്ള റോഡിനിരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പുല്ലും പാഴ്‌ചെടികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. Read More »

പുതുക്കാട് ആന്റണി ഭാര്യ എല്‍സി അന്തരിച്ചു

പുതുക്കാട് കാട്ടിപ്പറമ്പില്‍ ആന്റണി ഭാര്യ എല്‍സി (75) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (28.10.2022) 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍