nctv news pudukkad

പോഷണ മാസാചരണത്തിന്റെ ഭാഗമായി ആനപ്പാന്തം ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത്, ഐസിഡിഎസ് കേന്ദ്രം, മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ശാസ്താംപൂവം ആനപ്പാന്തം ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. വര്‍ഷ ക്യാമ്പില്‍ നേതൃത്വം നല്‍കി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.എച്ച്. രജിക, അംഗനവാടി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *