പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി. ഗായകന്‍ ശോഭു ആലത്തൂര്‍ മുഖ്യാതിഥിയായി. എം.കെ. ഷൈലജ, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, എന്‍.എം. പുഷ്പകരന്‍, ബീന സുരേന്ദ്രന്‍, കവിത സുനില്‍, ജി. സബിത, കെ. ഹേമ, സുധീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നൃത്തം, ഗാനം, ലളിതഗാനം, പ്രച്ഛന്ന വേഷം, കവിതാലാപനം, ചിത്രരചന, ചെസ്സ് തുടങ്ങീ മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നാല്പതോളം പേര്‍ പങ്കെടുത്തു.