കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ചാണ് ചെളിയും മാലിന്യങ്ങളും ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് വീതികുറഞ്ഞ ബണ്ട് റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും ഇടമില്ലെന്നാണ് ആക്ഷേപം. തുലാവര്‍ഷം ശക്തിയായാല്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യവും ചെളിയും വീണ്ടും കനാലിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കനാല്‍ ശുചീകരണത്തിലെ അശ്രദ്ധമൂലം വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പുകള്‍ പൊട്ടുന്നതും പതിവായി. കനാലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും തകരാറിലായി കുടിവെള്ളം പാഴാകുന്നത്. ചെറിയ പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ സ്ഥാപിച്ച പ്രധാന പൈപ്പും ശുചീകരണത്തിനിടെ പൊട്ടിയതുമൂലം വീടുകളില്‍ വെള്ളം കിട്ടാത്ത അവസ്ഥയായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.