nctv news pudukkad

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം

nctv-news

അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ പോറ്റിവളര്‍ത്തുന്ന താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇവിടെ. തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  നാട്ടുകാര്‍ നട്ടം തിരിയുകയാണ്. അടുത്ത ദിവസങ്ങളിലായി കോമ്പാറക്കാരന്‍ ജോസ് ഭാര്യ സെലിന വളര്‍ത്തുന്ന 22  താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. പ്രദേശത്ത് താറാവിനെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ജോസ് പറയുന്നു. 
തെരുവുനായയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കൂട്ടമായി വന്ന് ഇവ ആക്രോശിക്കുന്നതും പതിവാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യവും ശക്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *