മിനിസ്‌ക്രീനിൽ മുഖം കാണിച്ചു തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് വന്നപ്പോൾ താരത്തിനുണ്ടായ ഗുണം ഒട്ടേറെ ആരാധകരെ സമ്പാദിക്കാനായി എന്നതാണ്. ഇപ്പോൾ സീരിയലിൽ സജീവമല്ലെങ്കിലും പുതിയ ഭക്ഷണങ്ങളും, യാത്ര വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് വരദ പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം തന്നെ സജീവമായ താരം സ്വന്തം യുട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്.
വരദയുടെ ഹിമാലയൻ യാത്ര വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതലുള്ള ആദ്യ ദിവസത്തെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. പുലർച്ചെ സ്ഥലത്ത് എത്തിയ ശേഷമാണ് ബാക്കി വീഡിയോ പകർത്തുന്നത്. ഡൽഹിയിൽ നിന്ന് മറ്റൊരു ടീമിനൊപ്പമാണ് വരദയുടെ യാത്ര.