nctv news pudukkad

nctv news logo
nctv news logo

വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ചെറുപയര്‍. മുളപ്പിച്ച് ഉപയോഗിച്ചാല്‍ ചെറുപയറിന്റെ ഗുണങ്ങള്‍ വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലുള്ള മുളപ്പിച്ച ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ചെറുപയര്‍-nctv news-nctv pudukad-nctv live

പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും അളവ് വര്‍ദ്ധിപ്പിക്കുകയും ക്ലോറോഫില്‍ ഉള്ളടക്കത്തോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പയര്‍ സൂപ്പ്, സലാഡുകള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് വിളര്‍ച്ചയുടെ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് ഉത്തമമാണ്. ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. മുളപ്പിച്ച ചെറുപയറിലെ എന്‍സൈമുകള്‍ ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറിലുണ്ട്.  ഹൃദയാരോഗ്യത്തിന് പല വിധത്തില്‍ ഗുണം ചെയ്യുന്ന ഭക്ഷണമാണ് മുളപ്പിച്ച ചെറുപയര്‍. രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനൊപ്പം, ഇത് തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും. ഭക്ഷണ ക്രമീകരണത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആരോഗ്യവിദഗ്ദന്റെ സഹായം തേടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *