ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈര് വളരെയധികം ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. തുടര്‍ച്ചയായുള്ള തൈരിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് പരിഹാരം കാണാവുന്നതാണ്
ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ പലവിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു. എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നു. കുട്ടികള്‍ക്ക് തൈരും പാലും എല്ലാം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. എല്ല് തേയ്മാനം പോലുള്ള …