വെണ്ണ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. മിതമായ രീതിയിലുള്ള വെണ്ണ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണ മിതമായ രീതിയില്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ആര്‍്രൈതറ്റിസ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. ബീറ്റ കരോട്ടിന്‍ സമ്പുഷ്ടമായ അളവില്‍ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം. പാദത്തിനടിയില്‍ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിന്‍ ഗോലിപിഡ്‌സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയുന്നു. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി രോഗപ്രതിരോധശേഷി കൂട്ടുവാനും ശരീരത്തില്‍ അണുബാധകള്‍ ശക്തമായി പ്രതിരോധിക്കാനും സാധിക്കുന്ന ഒന്നാണ്. ഗര്‍ഭിണികള്‍ ആയിരിക്കുന്നവരും മുലയൂട്ടുന്ന അമ്മമാരും നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥമാണ് വെണ്ണ. വെണ്ണയുടെ ഉപയോഗത്തിലൂടെ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒമേഗ ത്രി, ഒമേഗ സിക്‌സ്, ഫാറ്റി ആസിഡ് തുടങ്ങിയ അടങ്ങിയിരിക്കുന്ന വെണ്ണ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. പ്രീ മെന്‍സ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നതിനും വെണ്ണയുടെ ഉപയോഗം കൊണ്ട് സാധിക്കും. ചര്‍മസംരക്ഷണത്തിനും വെണ്ണ നല്ലതാണ്. ദിവസവും അല്‍പം വെണ്ണ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറ്റുവാനും ചര്‍മം തിളങ്ങുവാനും നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുവാനും വെണ്ണയ്ക്ക് സാധിക്കും. എന്നാല്‍ വെണ്ണയുടെ ഉപയോഗം അധികമാകാതെ ശ്രദ്ധിക്കണം. കലോറി കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ അമിത ഉപയോഗം അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് വഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ അനവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.