വെണ്ടയ്ക്ക കറി രൂപത്തില്‍ കഴിക്കാറുണ്ടെങ്കിലും പച്ചയ്ക്ക് കഴിക്കുന്നവര്‍ കുറവാണ്. വെണ്ടയ്ക്ക് കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ ചെറുതല്ല. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയില്‍ വിറ്റാമിന്‍ എ, സി, ഇ, സിങ്ക് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മികച്ച പ്രതിരോധശേഷി കൈവരിക്കാനും വെണ്ടയ്ക ഉത്തമമാണ്. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എയോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ് സഹായകമാണ്. രാത്രി ചെറു ചൂടുവെള്ളത്തില്‍ വെണ്ടയ്ക്ക ഇട്ടുവച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക
