കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുന്നിലാണ്. കോവയ്ക്ക പച്ചക്കും കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കോവയ്ക്ക. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാവാതെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു കോവയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കൂടിയ പ്രമേഹത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കോവയ്ക്ക.
കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്‌നി സ്‌റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് കുളിര്‍മ നല്‍കുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന് പകരമായി കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്. ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയും. ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.