കഴിഞ്ഞ ഒരാഴ്ചയായി മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ പകരക്കാര്‍ എത്താത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രതിസന്ധി. രാത്രി ചികിത്സയില്ലാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് എന്‍സിടിവി വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച മുതലാണ് ആശുപത്രിയില്‍ വീണ്ടും രാത്രി ചികിത്സ ആരംഭിച്ചത്. മറ്റത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകളിലെയും ആനപ്പാന്തം കോളനി ഉള്‍പ്പെടെ ആദിവാസി മേഖലയിലുള്ള രോഗികളുടെയും ആശ്രയമാണ് മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.
മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍
