പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ വഴി ബസ് സ്‌റ്റോപ്പ് ജംഗ്ഷനിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിന്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍എസ്എസ് ലീഡേഴ്‌സ് പി.എസ്. അര്‍ജുന്‍, യു.എം. അനാമിക എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു
