കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സ്വയം തൊഴില്‍ ആര്‍ജിക്കുന്നതിന് വേണ്ടി ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനമാണ് സംഘടിപ്പിച്ചത്. രസക്കൂട്ട്, കൃഷിക്കൂട്ടം, ജലം ജീവിതം എന്നീ മേഖലകളിലാണ് പരിശീലനം നടത്തിയത്. കൃഷിക്കൂട്ടത്തില്‍ മാതൃക കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ഇ.കെ തമ്പാന്‍, കുട്ടികള്‍ക്ക് പ്ലംബിംഗ് മേഖലയെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സ് എന്നിവരെ ചടങ്ങില്‍ …