nctv news pudukkad

‘സര്‍ദാര്‍’ 100 കോടി ക്ലബ്ബില്‍, വിജയത്തുടര്‍ച്ചയില്‍ കാര്‍ത്തി

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചാണ്. ‘സര്‍ദാര്‍’ ബോക്സ് ഓഫീസില്‍ മികച്ച നേട്ടം സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ 100 കോടി ക്ലബില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൻ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് ‘സര്‍ദാറി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *