ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷം സന്തോഷകരമായി കൊണ്ടാടുകയാണ് മലയാളികള്‍. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കും എന്നാണ് വിശ്വാസം. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും കണികണ്ടുണർന്നവർ പിന്നീട് കൈനീട്ടം കൊടുക്കുന്ന തിരക്കിലേക്കായ്. കൈനീട്ടം കഴിഞ്ഞാല്‍ പിന്നെ സദ്യവട്ടം തീർക്കാനുള്ള തിരക്കിലേക്കാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ കളറാകും.