വെള്ളിക്കുളങ്ങര എസ്‌ഐ യു.എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര ജനമൈത്രി സുരക്ഷ സമിതിയംഗം സുരേഷ് കടുപ്പശേരിക്കാരന്‍, കൊടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഐ.ആര്‍. രാജന്‍, ജെ.സി.ഐ. സെക്രട്ടറി സഞ്ജു പട്ടത്ത്, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, ജെ.സി.ഐ. ലേഡി വിംഗ് ചെയര്‍പേഴ്‌സണ്‍ രമ്യ ലിയോ, പ്രോഗ്രാം ഡയറക്ടര്‍ ഡിബിന്‍ അമ്പൂക്കന്‍, പ്രവിഷ് തിരുപ്പതി, ബിജു പനങ്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജെസിഐ പ്രസിഡന്റ് ലിയോ പോളിനെ വെള്ളികുളങ്ങര എസ്.ഐ. സുനില്‍ കുമാറും ജനമൈത്രി സമിതിയംഗം സുരേഷ് കടുപ്പശേരിക്കാരനും ശാസ്താംപൂവം ഊരു മൂപ്പന്‍ കണ്ണമണിയും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഊരുമൂപ്പന്‍ കണ്ണമണിയെ ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോള്‍ ആദരിച്ചു. സ്‌നഹവിരുന്നും കലാപരിപാടികളും ഉണ്ടായി.