ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് വെഞ്ചിരിച്ച പതാക ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന് കൈമാറി. തുടര്‍ന്ന് കൊടകര ഫൊറോന വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി ഇടവകയിലെ അമ്പുതിരുന്നാളിന് കൊടിയേറ്റി. റെക്ടര്‍ ഫാ. അലക്‌സ് കല്ലോലിയുടെ നേതൃത്വത്തില്‍ വി. അന്തോണിസിന്റെ കൂട് തുറക്കല്‍ ചടങ്ങും തുടര്‍ന്ന് ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. വൈകിട്ട് പതിനഞ്ച് കുടുംബ യൂണിറ്റുകളിലേക്ക് പൊന്‍നാവ് പ്രദക്ഷിണവും നടത്തി.
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിവാരം തിരുനാളിന് കൊടിയേറി
