ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’യിലെ ഗാനത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
ചിത്രത്തിലെ പ്രണയഗാനം ധനുഷ് ആണ് എഴുതിയിരിക്കുന്നത്. ധനുഷ് എഴുതിയ ഗാനം നവംബര്‍ 10ന് പുറത്തുവിടുമെന്നാണ് പുതിയ വാര്‍ത്ത. സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാറാണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.