nctv news pudukkad

തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട വീട്ടുടമയായ യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. രാവിലെയാണ് തൃശ്ശൂര്‍ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി വീടിന് സമീപം എത്തിയത്. ഈ സമയത്ത് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതൊടെ എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധച്ചപ്പോഴാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് വില്പനക്കായി സൂക്ഷിച്ചതാണ് കഞ്ചാവെന്നാണ് നിഗമനം. റിക്‌സണ്‍ ഒറ്റക്ക് താമസിച്ചിരുന്ന ഈ വീട്ടില്‍ രാത്രി കാലങ്ങളില്‍ നിരവധി പേര്‍ ബൈക്കുകളില്‍ വന്നു പോകുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.സംഭവത്തില്‍ കേസെടുത്ത എക്‌സൈസ് രക്ഷപ്പെട്ട റിക്‌സനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റിക്‌സന്‍ നേരത്തേയും എക്‌സൈസിന്റെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *